മന്ത്രിസഭായോഗം ഇന്ന്: ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും

ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും.

ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരുന്നുണ്ട്. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതടക്കം പരിഗണിച്ചേക്കും.

10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തര്‍ക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയില്‍ റെയില്‍വെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *