ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32 കാരൻ വാർഡില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ പോലീസ് കസ്റ്റഡിയില്‍.ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഇന്നലെ ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാർ സമരമാരംഭിച്ചിരിന്നു. ഇന്നും സമരം തുടരുകയാണ് .ഡോക്ടറെയും, കൊലപ്പെട്ടയാളുടെ സഹോദരിയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 18 കാരനായ അക്രമി കൃത്യം നടത്തിയത്. പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആളുമാറിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമിയെത്തിയത് മറ്റൊരാളെ തേടിയായിരുന്നു. ഇയാള്‍ മറ്റൊരു വാർഡില്‍ ചികിത്സയിലായിരുന്നു . ഇയാള്‍ക്ക് പകരം ആളുമാറിയാണ് റിയാസുദ്ദീൻ എന്ന 32 കാരൻ കൊല്ലപ്പെടുന്നത്.