തിങ്കളാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിലെ പ്രധാന പാതകള്‍ വെള്ളത്തിനടയിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.പേട്ടറോഡില് അംഗൻവാടിയിലടക്കം വെള്ളം കയറി. അശാസ്ത്രീയമായി ഓടയുടെ വീതി കുറച്ചതാണ് പേട്ട റോഡിനെ ദുരിതത്തിലാക്കിയത്.പേട്ട അംഗൻവാടിക്ക് മുന്നില്‍നിന്ന് ആരക്കുഴ റോഡിലേക്ക് കയറുന്ന ഭാഗത്ത് മണ്ണാൻകടവ് തോട് ദീർഘവീക്ഷണമില്ലാതെ നവീകരിച്ചതാണ് പ്രശ്നത്തിനു കാരണമായത്. നാലടി വീതിയില്‍ ഒഴുകിയതോടിന്റെ രണ്ടുവശവും ഓരോ അടി വീതിയില്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി മുകള്ഭാഗം സ്ലാബിട്ട് മൂടുകയായിരുന്നു.മാലിന്യം കെട്ടി കിടക്കുന്നതു മൂലം കാനകള്‍ നിറഞ്ഞു കവിഞ്ഞതാണ് എം.സി റോഡിലടക്കം നഗരറോഡുകളില്‍ വെള്ളക്കെട്ടിന് കാരണം. മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തില്‍ എം.സി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലുമായിരുന്നു വെള്ളക്കെട്ട്. എം.സി റോഡില്‍ പേഴയ്ക്കാപിള്ളി സൂപ്പർപടിയിലും വാഴപ്പിള്ളിക്കവലയിലും അരമന ജങ്ഷനിലും വെള്ളക്കെട്ടുയർന്നു. ഇതിന് പുറമെ നിരപ്പ്റോഡിലും വെള്ളക്കെട്ട് ദുരിതമായി.കാനകള്‍ നിറഞ്ഞു കവിഞ്ഞൊഴുകിയാണ് എം.സി റോഡിന്റെ വിവിധ ഭാഗങ്ങളുള്‍പ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ വെള്ളത്തിലായത്. വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. എം.സി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകത മൂലം കെ.എസ്.ആർ.ടി.സി മുതല്‍ ആറൂർ വരെയുള്ള ഭാഗങ്ങളില്വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ രംഗത്തുവന്നങ്കിലും ഒന്നും നടന്നിട്ടില്ല.എം .സി റോഡിലെ വാഴപ്പിള്ളി, പേഴക്കാപ്പിള്ളി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഒന്നര പതിറ്റാണ്ടു മുമ്ബ് പെരുമ്ബാവൂർ മുതല്‍ മൂവാറ്റുപുഴവരെ എം.സി റോഡ് വികസിപ്പിച്ചപ്പോള്‍ കാന നിര്‍മാണവും പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തിലെ അപാകതമൂലം കാനകള്‍ മണ്ണുനിറഞ്ഞ് ഉപയോഗശൂന്യമാണ്. ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അന്നേ രൂപപ്പെട്ടിരുന്നു. കാവുംപടി റോഡില്‍ പൊലീസ് സ്റ്റേഷനു സമീപവും അരമനപ്പടി, ആരക്കുഴ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പല റോഡുകളും തോടുകള്‍ക്ക് സമാനമായി വെള്ളം നിറഞ്ഞാണ് ഒഴുകിയത്. കൂത്താട്ടുകുളം: ഇടയാർ-പിറവം റോഡില്‍ കണിപ്പടി റേഷൻകടക്ക് മുൻവശം മരം വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. തിരുമാറാടി നാവോളിമറ്റം പനച്ചിത ടത്തില്‍ ഭവാനി ആനന്ദന്റെ വീടിന് മുകളില്‍ റബർ മരം വീണ് വീട് തകർന്നു. ഇലഞ്ഞി വില്ലേജില്‍ പെരുമ്ബടവം കുന്നുമ്മല്‍ ബിനുവിന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി വീട് തകർന്നു.