ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് പറഞ്ഞ് ഫൈസാബാദ് എം പിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അവധേഷ് പ്രസാദ് രംഗത്തെത്തി.ബി ജെ പി എന്ത് യോഗം ചേര്‍ന്നിട്ടും കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, അതാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ജനങ്ങളുടെ വിധിയെഴുത്ത് സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ ബി ജെ പിയുടെ മതരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്ന് പറഞ്ഞ അദ്ദേഹം, അവര്‍ അധികാരത്തിലേറില്ലെന്നും പറയുകയുണ്ടായി. അതോടൊപ്പം, സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ വരികയെന്നും അവധേഷ് പ്രസാദ് വ്യക്തമാക്കി.