കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം 24 മണിക്കൂറിനുശേഷം തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച വൈകീട്ട് ഖേഡിനുസമീപം വിന്‍ഹെരെ-ദിവാന്‍ഖാവതി സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട നേത്രാവതി എക്‌സ്പ്രസ്, എല്‍.ടി.ടി.യില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള ഗരീബ്‌രഥ്, എല്‍.ടി.ടി.-മംഗളൂരു മത്സ്യഗന്ധ എക്‌സ്പ്രസ് തുടങ്ങി ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കുകയും പലതും വഴിതിരിച്ചുംവിട്ടു.ഞായറാഴ്ച കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട ഗരീബ്‌രഥ് എക്‌സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ സാവന്ത്വാടിയെത്തിയെങ്കിലും 12 മണിക്കൂറോളം അവിടെക്കിടന്ന ശേഷമാണ് മുംബൈയിലേക്കു പുറപ്പെട്ടത്.മംഗളൂരു-എല്‍.ടി.ടി. മത്സ്യഗന്ധ(12620), എല്‍.ടി.ടി.-കൊച്ചുവേളി(12201), സി.എസ്.ടി.-മംഗളൂരു(12133), ദിവ-രത്‌നഗിരി(50103), സി.എസ്.ടി.-മഡ്ഗാവ് കൊങ്കണ്‍കന്യ(20111), തിരുവനന്തപുരം-എല്‍.ടി.ടി. നേത്രാവതി(16346), മംഗളൂരു-സി.എസ്.ടി.(12134), കൊച്ചുവേളി-എല്‍.ടി.ടി.(12202), മഡ്ഗാവ്-സി.എസ്.ടി. മാണ്ടവി(10104), സാവന്ത്വാടി-ദാദര്‍(11004), സി.എസ്.ടി.-മഡ്ഗാവ് വന്ദേഭാരത്(22229) തുടങ്ങിയ തീവണ്ടികള്‍ റദ്ദാക്കി.ഞായറാഴ്ച പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി(12484) പനവേല്‍-പുണെ-ലോണ്ട-മഡ്ഗാവ് വഴിയും പുണെ-എറണാകുളം, എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16245) എന്നിവ കല്യാണ്‍-ലോണാവാല-വാഡി-പാലക്കാട്-ഷൊര്‍ണൂര്‍ വഴിയും തിരിച്ചു വിട്ടു. ഗാന്ധിധാം-നാഗര്‍കോവില്‍(16335), നിസാമുദ്ദീന്‍-എറണാകുളം(12284), ഉധ്ന-മംഗളൂരു(09057), നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി(12432), നിസാമുദ്ദീന്‍-എറണാകുളം(12618) എന്നീ എക്‌സ്പ്രസുകളും ഈ വഴിതന്നെയാണ് ഓടിയത്