പൊലീസ് വേഷത്തില്‍ പ്രിയങ്ക മോഹൻ

നാനി നായകനായി വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന സൂര്യാസ് സാറ്റർഡേ എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന പ്രിയങ്ക മോഹന്റെ ലുക്ക് പുറത്ത്.

ചാരുലത എന്ന നിഷ്കളങ്കയായ പൊലീസ് കഥാപാത്രമായാണ് പ്രിയങ്ക എത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു.പ്രിയങ്ക വളരെ ശക്തമായ വേഷം ചെയ്യുന്ന സൂര്യാസ് സാറ്റർഡേ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ ഒരുക്കുന്നത്.സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ നിർണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് എസ് .ജെ സൂര്യയാണ്. സായ് കുമാർ ആണ് മറ്റൊരു പ്രധാന താരം.

ഡിവിവി ദാനയ്യ, കല്യാണ്‍ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റർടെയ്ൻമെന്റ് ബാനറില്‍ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് മുരളി ജി. ക്യാമറ ചലിപ്പിക്കുന്നു. സംഗീതമൊരുക്കുന്നത് മ ജേക്സ് ബിജോയ് ആണ്. കാർത്തിക ശ്രീനിവാസ് ആണ്‌എഡിറ്റർ. സംവിധാനം റാം- ലക്ഷ്മണ്‍ . തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ആഗസ്റ്റ് 29ന് റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.

Leave a Reply

Your email address will not be published. Required fields are marked *