ഒരുകൂട്ടം ഇൻസ്റ്റഗ്രാം താരങ്ങളെ അണിനിരത്തി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’ സിനിമയുടെ റിലീസ് നീട്ടി.
ഓഗസ്റ്റ് 15ലേക്കാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്ബലനടയില്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിൻ ദാസാണ് തിരക്കഥ ഒരുക്കുന്നത്.
‘താങ്ക്സ് കാർഡ് എഴുതി തീരാനുള്ള താമസം കാരണം റിലീസ് ഓഗസ്റ് 15ലേക്ക് മാറ്റി !!’ എന്ന അടിക്കുറിപ്പോടെയാണ് വാഴയുടെ അണിയറ പ്രവർത്തകർ പുതിയ തിയതി പുറത്തു വിട്ടത്. ഓഗസ്റ്റ് രണ്ടിനാണ് നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്.
നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാഴ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങള്‍. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായണ്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുണ്‍ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സണ്‍, ഡിഐ: ജോയ്നർ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓണ്‍ലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റില്‍ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.