വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് .
ചുമയും ജലദോഷവും അകറ്റുന്നു
ചുമ, ജലദോഷം എന്നിവയെ അകറ്റാൻ പോന്ന ഗുണങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളി ചതച്ചെടുത്ത് രണ്ട് അല്ലി വീതം വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിന് പരമാവധി ഗുണം ചെയ്യുന്നതായി മാറും. ചെറിയ കുട്ടികളുടെ കഴുത്തിൻ്റെ ഭാഗത്ത് വെളുത്തുള്ളി അല്ലികള്‍ വയ്ക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത ഒഴിവാക്കാൻ സഹായം ചെയ്യും.
ഹൃദയാരോഗ്യത്തിന് നല്ലത്
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം LDL (ചീത്ത കൊളസ്ട്രോള്‍) ഓക്സിഡൈസിംഗ് തടയുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ത്രോംബോബോളിസം തടയാൻ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നം നേരിടുന്നവർ ആണെങ്കില്‍ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അതിനാല്‍ ഹൈപ്പർടെൻഷൻ ഉള്ള രോഗികള്‍ക്ക് കഴിക്കാൻ നല്ലതാണ് ഇത്.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാല്‍ വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യുന്നതായി മാറും. അല്‍ഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങള്‍ക്കെതിരെ പോരാടാൻ ഇത് ഫലപ്രദമായി പ്രവർത്തിക്കും. തലച്ചോറിന് ഏകാഗ്രതയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നു
അസംസ്കൃത വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ ദഹന പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട് എന്നതാണ് നല്ല കാര്യം.
രക്തത്തിലെ ഷുഗർ ലെവല്‍ സന്തുലിതമാക്കുന്നു
പ്രമേഹമുള്ളവർ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിരീക്ഷിച്ചു നിലനിർത്തേണ്ടത് പ്രധാനമാണ്. വെളുത്തുള്ളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ഷുഗർ ലെവല്‍ നിയന്ത്രണത്തിന് ഏറ്റവും വലിയ സഹായം ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വെളുത്തുള്ളി ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ഡിഎൻഎയുടെ കേടുപാടുകള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിലെ സിങ്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ളതാണ്. വൈറ്റമിൻ സി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ കണ്ണ്, ചെവി തുടങ്ങിയ ഭാഗത്ത് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധകള്‍ക്കെതിരെ ഇത് വളരെ ഗുണം ചെയ്യും.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വെളുത്തുള്ളി മുഖക്കുരു തടയാനും മുഖക്കുരു പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ചർമപ്രശ്നങ്ങളായ സോറിയാസിസ്, തിണർപ്പ്, എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളി അരച്ച് നീര് പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യ ലക്ഷണങ്ങള്‍ അകറ്റിനിർത്തുകയും ചെയ്യുന്നു.
കാൻസർ, പെപ്റ്റിക് അള്‍സർ എന്നിവ തടയുന്നു
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ വെളുത്തുള്ളി ശ്വാസകോശം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയം, കരള്‍, വൻകുടല്‍ തുടങ്ങിയവ സംബന്ധമായ അർബുദ്ധ സാധ്യതകളെ ഒരുപരിധിവരെ പ്രതിരോധിക്കും. വെളുത്തുള്ളിയുടെ ആൻറി ബാക്ടീരിയല്‍ പ്രവർത്തനം പെപ്റ്റിക് അള്‍സറിനെ തടയുന്നു. ഇത് കുടലില്‍ നിന്നുള്ള പകർച്ചവ്യാധികളെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ
കൊഴുപ്പ് സംഭരിക്കുന്ന അഡിപ്പോസ് കോശങ്ങളുടെ രൂപീകരണത്തിന് ഉത്തരവാദികളായ ജീനുകളുടെ പ്രവർത്തനത്തെ വെളുത്തുള്ളി കുറയ്ക്കുന്നു. ഇത് ശരീരത്തിലെ തെർമോജെനിസിസ് വർദ്ധിപ്പിക്കുകയും കൂടുതല്‍ കൊഴുപ്പ് കത്തിച്ചു കളയുകയും LDL കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നതു വഴി സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു
മൂത്രനാളിയിലെ അണുബാധയ്ക്ക് (UTI) കാരണമാകുന്ന E. Coli ബാക്ടീരിയയുടെ വളർച്ച കുറയ്ക്കാൻ വെളുത്തുള്ളി ജ്യൂസിന് കഴിവുണ്ട്. വൃക്കയിലെ അണുബാധയെ തടയാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളിയുടെ ഉപയോഗം മുറിവുകളിലെ അണുബാധയുടെ സാധ്യത കുറയ്ക്കുന്നു. മുടി വളർച്ച, എല്ലുകളുടെ ആരോഗ്യം, കരള്‍ ആരോഗ്യം എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു. വെളുത്തുള്ളി അസംസ്കൃതമായി കഴിച്ചാല്‍ ഇത് മികച്ച ഫലങ്ങള്‍ നല്‍കും.
ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ
പ്രായമായ സ്ത്രീകള്‍കളില്‍ സംഭവിക്കുന്ന ആർത്തവവിരാമത്തിന്റെ കാലഘട്ടത്തില്‍ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ക്രമരഹിതമായ ഉത്പാദനം കാരണം ഈസ്ട്രജൻ ഹോർമോണിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണങ്ങളിലെ വെളുത്തുള്ളിയുടെ ഉപയോഗം ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്, അതിനാല്‍ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ ഇത് ഫലപ്രദമാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ
നിങ്ങളുടെ സ്ഥിരം ഭക്ഷണത്തില്‍ വെളുത്തുള്ളി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും അല്ലെങ്കില്‍ അതിൻറെ ആരംഭം ആണെങ്കില്‍ ഒഴിവാക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ ഡയലില്‍ ഡിസള്‍ഫൈഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നതാണ് അതിനാല്‍ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത് വൈകിപ്പിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ഇവ കുടിക്കാം