കക്കൂസ് മാലിന്യം വെളിയിലേക്ക് ഒഴുകിയതിനെ തുടർന്ന് രോഗികളെ ഡിസ്ചാർജ് ചെയ്ത കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയില്‍ തിങ്കളാഴ്ച കുടിവെള്ള പരിശോധന നടത്തും.കനത്ത മഴയില്‍ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതേത്തുടർന്ന് ഇവിടെ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗികളെ മുഴുവൻ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാല്‍, ഒ.പി വിഭാഗം സാധാരണപോലെ പ്രവർത്തിക്കും. കക്കൂസ് മാലിന്യത്തില്‍നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തെ ചിലർ പരാതി നല്‍കിയിരുന്നു. തുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി കുഴിയെടുത്ത് മാലിന്യം നീക്കിയിരുന്നു.
പിന്നീട് മഴയില്‍ വെള്ളം നിറഞ്ഞ് വീണ്ടും ദുർഗന്ധമുയർന്നു. ഇതോടെ മുഴുവൻ രോഗികള്‍ക്കും വിടുതല്‍ നല്‍കുകയായിരുന്നു. 20 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്നുണ്ട്.