പാലക്കയം വട്ടപ്പാറയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തിയത്. ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നതിനാല്‍ ഇന്നലെ രാത്രി തിരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു. ഇന്ന് രാവിലെ ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.