മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത്ത് ആര്യ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയിലേക്ക് ചേക്കേറിയത്.
ഭോപ്പാലിലെ പാര്‍ട്ടിയുടെ ആസ്ഥാന ഓഫിസില്‍ വെച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ഡോ. രാഘവേന്ദ്ര ശര്‍മ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
തുടര്‍ന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പങ്കെടുത്ത സെമിനാറില്‍ അദ്ദേഹം പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് സംസാരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ബെഞ്ചിലെ ജഡ്ജിയാണ് രോഹിത്ത് ആര്യ.