ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിയുടെ രക്ഷാദൗത്യത്തില്‍ തെറ്റും ശരിയും നോക്കേണ്ട സമയമല്ല ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ഇപ്പോള്‍ തൊഴിലാളിയുടെ ജീവനാണ് പ്രധാനം. മാലിന്യ നീക്കത്തിലടക്കം നഗരസഭയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.
മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നും അന്ന് തദ്ദേശമന്ത്രി ഉള്‍പ്പെടെ തങ്ങളെ പരിഹസിച്ചിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.