ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ 10 കോടി ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
എക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നിലവിലെ ഭരണാധികാരിയെന്ന ഖ്യാതിയും ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമായി.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയാണ് രാഷ്ട്രീയ നേതാക്കളില്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ ഏറ്റവും മുന്നില്‍. ഒബാമക്ക് 13 കോടിയിലധികം ഫോളോവേഴ്‌സ് ആണ് എക്‌സില്‍ ഉള്ളത്. നിലവിലെ യു എസ് പ്രസിഡന്റ് ജോ ബൈഡനാകട്ടെ ഏകദേശം 38 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്. 188.7 ദശലക്ഷം ഫോളോവേഴ്‌സുള്ള എലോണ്‍ മസ്‌കാണ് ഇക്കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള വ്യക്തി.