ട്രയല്‍ റണ്‍ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളൊംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
കപ്പല്‍ തുറമുഖത്തിന്റെ പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്.
വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫര്‍ണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബര്‍ത്തിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ തുറമുഖം വിടും.
ടസാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.