തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട തൊഴിലാളിയെ കണ്ടെത്താനായില്ല

മാലിന്യത്തില്‍ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചില്‍ ഒരു പകലും രാവും പിന്നിട്ടു.തിരുവനന്തപുരം തമ്ബാനൂർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ വളപ്പില്‍ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഇന്നലെ രാവിലെ 11ന് ആണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കില്‍ കാണാതായത്.റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു. എൻഡിആർഎഫിന്റെ നിർദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവർത്തനം രാത്രി അവസാനിപ്പിച്ചത്.രാവിലെ ഏഴോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ കളക്ടറും മേയറും എൻ‍ഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച്‌ തിരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാൻഹോള്‍ വഴിയുള്ള രക്ഷാപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. റെയില്‍വേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ സർവീസുകള്‍ നിരവധിയെണ്ണം എത്തുന്നതിനാല്‍ മൂന്നാം നമ്ബർ പ്ലാറ്റ്ഫോമില്‍ അടക്കം ഒരു പ്രവർത്തനവും പാടില്ലെന്നാണ് റെയില്‍വേ അറിയിച്ചത്.എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകള്‍ എന്നിവർ ചേർന്നാണ് രാവിലെ ജോയിക്കായി തിരച്ചില്‍ നടത്തുക. മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോള്‍ വഴി തിരച്ചില്‍ നടത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ ഒന്നാം പ്ലാറ്റ്ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചില്‍ നടത്തുമെന്ന് കളക്ടർ പറഞ്ഞു.അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് ടീം എത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തു. ക്യാമറ ഘടിപ്പിച്ച്‌ അഴുക്കുചാലിലെ ദൃശ്യങ്ങള്‍ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. തമ്ബാനൂരിലെ രക്ഷാപ്രവർത്തനത്തിനായി ഇതിന് പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോള്‍ പരീക്ഷിച്ച്‌ നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *