ഇന്ത്യൻ 2 സിനിമ തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്ല് എൻഡ് ആയാണ് ടീസർ കാണിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യൻ 3.
സ്വാതന്ത്ര്യത്തിനും മുമ്ബുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമല്ഹാസൻ എത്തുമ്ബോള്‍ അമൃതവല്ലിയായി കാജല്‍ അഗർവാള്‍ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യൻ ആദ്യഭാഗത്തില്‍ അമൃതവല്ലിയെ അവതരിപ്പിച്ചത്.