അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തില്‍ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും സുപ്രിയ മേനോനും. ഓഫ് വൈറ്റ് നിറത്തിലെ കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം.
അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഢംബര വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. തമിഴില്‍ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്ലി എന്നിവർ കുടുംബസമേതം വിവാഹത്തിനെത്തി.വിഘ്നേഷും നയൻതാരയും
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരുമെല്ലാം പങ്കെടുത്തു. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്ബാടുമുള്ള താരങ്ങള്‍ വിവാഹത്തിന് അതിഥികളായി എത്തി.സൂര്യയും ജ്യോതികയും
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, രജനികാന്ത്, നയൻതാര, സല്മാൻ ഖാൻ, ആമിർ ഖാൻ, കരണ്‍ ജോഹർ, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, അനില്‍ കപൂർ, മാധുരി ദീക്ഷിത്, വിദ്യ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോണ്‍ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ. തെന്നിന്ത്യയില്‍ നിന്ന് മഹേഷ് ബാബു, രാം ചരണ്‍, യഷ് തുടങ്ങി കന്നഡ, തെലുങ്ക് ഇൻഡസ്ട്രികളിലെ സൂപ്പർതാരങ്ങളും ചടങ്ങില്‍ തിളങ്ങി.