നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 കുട്ടികള്‍ക്ക് ദാരുണാന്ത്യം

നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികള്‍ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ തകർന്നു വീണത്.

26 ഓളം കുട്ടികളെ സമീപത്തെ വിവിധ ആശുപത്രിയില്‍ എത്തിച്ചു. സ്കൂള്‍ അധികൃതരുടെ കണക്കുകള്‍ അനുസരിച്ച്‌ 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *