പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകര്‍ന്നു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു

പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലാണ് സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് വീണത്.

പരീക്ഷണ പറക്കലായതിനാല്‍ വിമാനത്തില്‍ യാത്രക്കാരില്ലാത്തതിനാല്‍ ഒഴിവായത് വൻ ദുരന്തമാണ്. വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

വിമാന ജീവനക്കാർ അല്ലാതെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. സുഖോയ് സൂപ്പർ ജെറ്റ് 100 വിമാനമാണ് വന മേഖലയില്‍ തകർന്ന് വീണത്. പാശ്ചാത്യ വിമാനങ്ങളെ ഒഴിവാക്കാനായി തദ്ദേശീയമായി റഷ്യ വികസിപ്പിക്കുന്ന യാത്രാ വിമാനമാണ് സുഖോയ് സൂപ്പർ ജെറ്റ്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ വ്യോമ ഗതാഗത മേഖലയിലെ വിമാനങ്ങള്‍ മാറ്റാൻ റഷ്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.

ഇതിനിടയിലാണ് അപകടം. ജനവാസമേഖലയുടെ സമീപത്തുള്ള വനമേഖലയിലാണ് വിമാനം തകർന്നത്. ഗാസ്പ്രോം ആവിയ എന്ന എയർലൈനിന്റെ വിമാനമാണ് തകർന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012ന് ശേഷം അപകടത്തില്‍പ്പെടുന്ന മൂന്നാമത്തെ സുഖോയ് സൂപ്പർജെറ്റ് 100 വിമാനമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *