‘ഭരണഘടനാ ഹത്യ ദിവസ്’; കോണ്‍ഗ്രസില്‍ പ്രതിഷേധം

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് വിമർശനം ശക്തമാക്കുകയാണ്.

കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഭരണഘടന ഹത്യ എന്ന വാക്ക് ഉപയോഗിച്ചത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമെന്നും ഖാർഗെ വ്യക്തമാക്കി.

അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഭരണഘടന ഹത്യാദിനമായി ഈ ദിവസം ആചരിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാൻ ആണ് പുതിയ പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *