അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ജയിലില്‍ തുടരും.ജാമ്യം അനുവദിച്ചു മണിക്കൂറുകള്‍ക്ക് ശേഷം മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസില്‍ ഡല്‍ഹി കോടതി വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി.
ഇപ്പോള്‍ റദ്ദാക്കിയ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു.