വിശ്വാസവോട്ടില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡക്ക് പരാജയം. 275 അംഗ ജനപ്രതിനിധി സഭയില്‍ 63 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്.
വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് 138 വോട്ടുകള്‍ വേണം. 2022 ഡിസംബര്‍ 25ന് സ്ഥാനമേറ്റതു മുതല്‍ പ്രചണ്ഡ നാല് വിശ്വാസ വോട്ടുകളെ അതിജീവിച്ചു.
ഇതോടെ മുന്‍ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) നേതാവുമായ കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. ഒലിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രചണ്ഡ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതിനാലാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.