കോളറ പേടിയില്‍ തലസ്ഥാനം അതീവ ജാഗ്രതയില്‍. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം.
നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇവരില്‍ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്നു. ഇന്നലെ മാത്രം പനി ബാധിച്ച്12,204 പേരാണ് ചികിത്സ തേടിയത്.11 പേർ മരണപ്പെട്ടു. നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. പനിബാധിതരുടെ എണ്ണം കൂടുമ്ബോഴും കാസർകോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയർന്ന് വരുന്നു. 78 ഡോക്ടർമാരുടെ കുറവാണ് ജില്ലയിലുള്ളത്.
കാസർകോട് ജില്ലയില്‍ 323 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. 75 ഡോക്ടർമാരുടെ ഒഴിവിലേക്ക് മൂന്നുതവണയായി പിഎസ്സി നിയമന ഉത്തരവ് നല്‍കിയെങ്കിലും 33 പേർ മാത്രമാണ് എത്തിയത്. ഇവരില്‍ 30 പേരും പിജി കോഴ്സിനും മറ്റുമായി അവധിയില്‍ പ്രവേശിച്ചു. നിലവിലെ ഡോക്ടർമാർ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാർഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.