രാജ്യമൊട്ടാകെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കുന്നു.ജൂലൈ പത്തിനായിരുന്നു വോട്ടെടുപ്പ് .
ബീഹാർ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലങ്ങള്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാള്‍) . ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് (ഹിമാചല്‍ പ്രദേശ്); ബദരീനാഥ്, മംഗ്ലൂർ (ഉത്തരാഖണ്ഡ്); ജലന്ധർ വെസ്റ്റ് (പഞ്ചാബ്); രൂപൗലി (ബീഹാർ); അമർവാര (മധ്യപ്രദേശ്),വിക്രവണ്ടി (തമിഴ്നാട്) എന്നിവയാണ്
മൂന്ന് സ്വതന്ത്ര എംഎല്‍എമാർ സഭയില്‍ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് ഹിമാചല്‍ പ്രദേശിലെ ഹമീർപൂർ, നലഗഡ്, ഡെഹ്‌റ എന്നിവിടങ്ങളിലെ ഒഴിവുകള്‍ ഉണ്ടായത്, അത് സ്പീക്കർ അംഗീകരിച്ചു. ഇവർ പിന്നീട് ബിജെപിയില്‍ ചേർന്നു. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തില്‍ എഎപി എംഎല്‍എ ശീതള്‍ അംഗുറല്‍ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്. തുടർന്ന് ബിജെപിയില്‍ ചേരുകയും അതേ സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നു.
ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ വർഷം ഒക്ടോബറില്‍ ബിഎസ്പിയുടെ സിറ്റിങ് എംഎല്‍എ സർവത് കരീം അൻസാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് നിയമസഭാ മണ്ഡലത്തില്‍ ഈ വർഷം മാർച്ചില്‍ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയില്‍ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്.
തമിഴ്‌നാട്ടിലെ വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എൻ പുകഴേന്തിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ഫലം തമിഴ്‍നാടിന്റെ രാഷ്‌ട്രീയ ഭൂപ്രകൃതിയെ സ്വാധീനിച്ചേക്കാവുന്നതാണ്.