ഫൈബര്‍ ധാരാളം അടങ്ങിയ ഇത് കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചാല്‍ !

നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലര്‍ക്കുമുണ്ട്.

എന്നാല്‍, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്. ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്ബുഷ്ടമാണ്. ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ കുഞ്ഞൻ വിത്ത്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

ദിവസവും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

രണ്ട്…

പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ്സ് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിനും ഗുണം ചെയ്യും.

മൂന്ന്…

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ ഇവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാന്‍ സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

നാല്…

രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്…

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആറ്…

ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ഏഴ്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *