മാനന്തവാടി എക്സൈസ് 10 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂർ സ്വദേശി കുട്ടൻ എന്നയാളെയാണ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി റ്റിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
പാർട്ടിയില്‍ സിവില്‍ എക്സൈസ് ഓഫീസർമാരായ സുനില്‍ കെ , എ.ടി.കെ രാമചന്ദ്രൻ, ചന്തു, അജ്ഞു ലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു. കേരളത്തില്‍ നിരോധിച്ച ചാരായം കൈവശം വയ്ക്കുന്നത്, അബ്‌കാരി നിയമപ്രകാരം, 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.