ജി.ഡി.ആര്‍.എഫ്.എയും അജ്മാൻ ടൂറിസം വകുപ്പും തമ്മില്‍ സഹകരണത്തിന് കരാര്‍

വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറില്‍ ഒപ്പുവെച്ചു.

ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറല്‍ മഹ്മൂദ് ഖലീല്‍ അല്‍ ഹാശിമിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

മാനവ വിഭവശേഷിയുടെ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും മികച്ച രീതികള്‍ സ്വീകരിക്കാനും അവ ഉചിതമായി നടപ്പിലാക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട്. സ്ഥാപന പിന്തുണ, മാനവ വിഭവശേഷി മേഖലകളിലെ സഹകരണം എന്നിവ ധാരണപത്രത്തില്‍ ഉള്‍പ്പെടുന്നു.

തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയും വികസന പ്രക്രിയയെ പിന്തുണക്കുന്നതില്‍ പങ്കാളികളുടെ പ്രാധാന്യവും ലഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ്‌ അല്‍ മർറി ചടങ്ങില്‍ വിശദീകരിച്ചു.സർക്കാർ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ദുബൈയുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ വർധിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തം നിർണായക പങ്കാണ് വഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *