മുൻ ലിവർപൂള്‍ പരിശീലകൻ ക്ലോപ്പ് അമേരിക്കയുടെ കോച്ചാവാനുള്ള ഓഫർ നിരസിച്ചു. അമേരിക്ക കഴിഞ്ഞ ദിവസം അവരുടെ പരിശീലകൻ ഗ്രെഗ് ബെർഹാള്‍ട്ടറെ പുറത്താക്കിയിരുന്നു.
ഇതിനു പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സോക്കർ ഫെഡറേഷൻ (യുഎസ്എസ്എഫ്) പുരുഷ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനാകാൻ ക്ലോപ്പിനെ സമീപിച്ചത്.
പരിശീലക ജോലിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരാൻ ഉദ്ദേശമില്ലാത്ത ക്ലോപ്പ് അമേരിക്കയുടെ ഓഫർ നിരസിക്കുക ആയിരുന്നു. കഴിഞ്ഞ സീസണ് അവസാനത്തോടെ ആയിരുന്നു ക്ലോപ്പ് ലിവർപൂള്‍ വിട്ടത്. ക്ലോപ്പ് ഒരു വർഷം എങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് മാറിനില്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്ക പുതിയ കോച്ചിനായുള്ള അന്വേഷണം തുടരുകയാണ്.