പെരുമണ്‍-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉടൻ പുനരാരംഭിക്കും

: പെരുമണ്‍-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉടൻ പുനരാരംഭിക്കും. മണ്‍റോത്തുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജങ്കാർ സർവീസ് അറ്റകുറ്റപ്പണികള്‍ക്കായാണ് ഒരു വർഷം മുമ്ബ് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്.

പണികള്‍ക്ക് ശേഷം തിരിച്ചെത്തിയില്ല. പെരുമണ്‍, മണ്‍റോത്തുരുത്ത് നിവാസികള്‍ക്ക് യാത്രക്ലേശം വർധിച്ചിരുന്നു. മണ്‍റോതുരുത്തിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവർ പെരുമണ്‍ റെയില്‍വേ പാളത്തിലെ നടപ്പാതയിലൂടെയാണ് പെരുമണിലെത്തി അഞ്ചാലുംമൂട് ഭാഗത്ത് പോകുന്നത്. ഇതിനു പരിഹാരമായി പനയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജങ്കാർ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.

തെരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ പ്രവർത്തനങ്ങള്‍ നീണ്ടു പോയി. ബുധനാഴ്ചയോടെ ജങ്കാർ സർവീസ് പുനരംഭിക്കാൻ കരാറായി.

പനയം പഞ്ചായത്ത് ആലപ്പുഴ സ്വദേശിയായ ജങ്കാർ ഉടമയുമായാണ് കരാറില്‍ ഒപ്പിട്ടത്. പെരുമണ്‍ പാലം നിർമാണത്തിന്റെ ഭാഗമായി പട്ടംതുരത്തിലേക്കാണ് മുമ്ബ് സർവീസ് നടത്തിയിരുന്നത്. പാലം പണിക്ക് തടസമാകാതെ പെരുമണില്‍ നിന്ന് പേഴുംതുരത്തിലേക്ക് സർവീസ് നടത്താനാണ് തീരുമാനം.

ഇതിന്‍റെ ഭാഗമായി പനയം, മണ്‍റോത്തുരുത്ത് പഞ്ചായത്തുകളുടെ പ്രതിനിധികളുടെയും തുറമുഖ വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം കലക്ടറുടെ സാന്നിധ്യത്തില്‍ ചേരുമെന്നും സർവീസ് അടുത്തമാസം പുനരാരംഭിക്കുമെന്നും പനയം പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. ആർ. രാജശേഖരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *