ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്.
പാലക്കാട് കല്‍പ്പാത്തി സ്വദേശിയും ബോംബെ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ.ആര്. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.
ഡല്‍ഹി ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹനെ അവിടെത്തന്നെ ചീഫ് ജസ്റ്റിസ് ആക്കാനും ശുപാര്‍ശയുണ്ട്. ജസ്റ്റിസ് രാജീവ് ശാക്ദേറിനെ ഹിമാചല്‍പ്രദേശിലും ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്തിനെ ജമ്മു-കശ്മീര്‍ ആന്‍ഡ് ലഡാക്കിലും ജസ്റ്റിസ് ജി.എസ്. ശാന്താവാലിയയെ മധ്യപ്രദേശിലും ജസ്റ്റിസ് താഷി റാബ്സ്റ്റനെ മേഘാലയയിലും ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.