ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ 54.39 ഗ്രാം MDMAയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസില്‍ മൂന്നാം പ്രതിയായി മാട്ടൂല്‍ സ്വദേശി അഹമ്മദാലി അറസ്റ്റില്‍.വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസില്‍ കൂത്തുപറമ്ബ് സബ് ജയിലില്‍ റിമാണ്ടിലുള്ള, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഈ പ്രതികള്‍ക്ക് മെത്താംഫിറ്റമിൻ നല്‍കിയ, ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ‘ബോബോ’ എന്നറിയപ്പെടുന്ന നൈജീരിയൻ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. എക്സൈസ് സംഘത്തില്‍ സൈബർ സെല്‍ പ്രിവൻ്റീവ് ഓഫീസർ ഷിജു എം സി, സിവില്‍ എക്സൈസ് ഓഫീസർ സുഷാദ്.പി.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ശ്രീജ മോള്‍.പി.എൻ എന്നിവർ പങ്കെടുത്തു.കായംകുളം എക്‌സൈസ് കീരിക്കാട് സ്വദേശി ആഷിക് എന്നയാളെ 2.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. റേഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ വളരെ സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ഇയാളെ കുറച്ചു നാളായി എക്സൈസ് സംഘം നിരീക്ഷണം നടത്തി വരുകയായിരുന്നു. പാർട്ടിയില്‍ പ്രിവന്റീവ് ഓഫീസർ സാബു, AEI(g) സുനില്‍കുമാർ, CEO മാരായ വിപിൻ P G, ദീപു, വികാസ്, സുരേഷ്, WCEO സവിത എന്നിവരും ഉണ്ടായിരുന്നു.കായംകുളം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പ്രതിരോധ സേനയില്‍ ക്ലറിക്കല്‍ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെ 55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടി. ആലപ്പുഴ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സ്ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയില്‍ AEI ഗോപകുമാർ, PO റെനി, CEO സജീവ്, WCEO സൗമില, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.