വിദേശ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേക്കു മടങ്ങി. മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത് മൂന്ന് ദിവസത്തെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് ശേഷമാണ്.ഇത് മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണ്. അദ്ദേഹം, സമൂഹ മാധ്യമത്തിലൂടെ ഓസ്ട്രിയൻ ചാൻസലർ, സർക്കാർ, ആളുകള്‍ എന്നിവരുടെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിക്കുകയുണ്ടായി. ചരിത്രപരമാണ് ഈ സന്ദർശനമെന്നും മോദി കൂട്ടിച്ചേർത്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് 41 വർഷത്തിന് ഇടയില്‍ ഇതാദ്യമായാണ്. ഇതിന് മുൻപ് ഓസ്ട്രിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്.