തകർന്ന റോഡില്‍ ജീവനും മുറുകെ പിടിച്ച് ദുരിത യാത്ര. കൊപ്പം ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളാണ് നാട്ടുകാർക്ക് യാതനയാവുന്നത്.ഓട്ടയടക്കല്‍ പോലും പ്രയോജനപ്പെടാത്ത വിധം പാടെ തകർന്ന നിലയിലാണ് പലയിടത്തും. മഴ കനത്തതോടെ വെള്ളം കെട്ടിക്കിടന്ന് ആഴമറിയാതെ കുഴികളില്‍ ചാടിയുള്ള അപകടസാധ്യതയും ഏറി.സ്‌കൂള്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നേരിടുന്ന ദുരിതം ചെറുതല്ല. ഈ ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് കൊപ്പം-പുലാശ്ശേരി-എടപ്പലം റോഡ്. പഞ്ചായത്തിലെ മറ്റു പ്രധാനപ്പെട്ട ഗ്രാമീണറോഡുകളും സമാന സ്ഥിതിയില്‍ തന്നെയാണ്.കൊപ്പം, വിളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊപ്പം-പുലാശ്ശേരി-എടപ്പലം റോഡ്, കൊപ്പം -പുലാശ്ശേരി-പന്തീരാംകണ്ടം റോഡ്, കൊപ്പം- മുതുതല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പറക്കാട്-മേല്‍ മുറി റോഡ്, വിളയൂർ-കുലുക്കല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണേങ്ങോട്-പ്രഭാപു രം റോഡ് എന്നിവ പൂർണ തകർച്ചയിലാണ്. കൊപ്പം ടൗണില്‍നിന്നുള്ള പുലാശ്ശേരി -എടപ്പലം പാത വിളയൂർ-തിരുവേഗപ്പുറ പഞ്ചായത്തുകളിലായുള്ള നടുവട്ടം – കൂരാച്ചിപ്പടി പാതയെ ബന്ധിപ്പിക്കുന്നതാണ്.വിവിധ സ്‌കൂള്‍ വാഹനങ്ങളടക്കം ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന റൂട്ടാണിത്. പുലാശ്ശേരിയിലെ ക്വാറിയിലേക്കുള്ള ലോറികള്‍ കടന്നുപോകുന്നത് റോഡ് തകർച്ചക്ക് ആക്കം കൂട്ടുന്നുമുണ്ട്. ജല്‍ജീവൻ പദ്ധതിയുടെ പൈപ്പിടലിനായി റോഡ് വെട്ടിപ്പൊളിച്ചത് പുനർ നിർമിക്കാത്തതും സ്ഥിതി ഗുരുതരമാക്കി.അടിയന്തര അറ്റകുറ്റപ്പണി നടത്തി സുഗമമായ യാത്ര ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഗ്രാമീണ റോഡുകള്‍ നവീകരിക്കാൻ പഞ്ചായത്ത് ഫണ്ട് പര്യാപ്തമല്ലെന്നും മഴ വിട്ടുനില്‍ക്കുന്നതോടെ കുഴിയടക്കല്‍ ഉള്‍പ്പെടെ പ്രവൃത്തികള്‍ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പല ഗ്രാമീണ റോഡു കള്‍ക്കും എം.എല്‍.എ.യുടെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ടുകള്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ തുടർ നടപടികള്‍ വേഗത്തിലാക്കും.സർക്കാറിന്റെ ഗ്രാമീണറോഡ് നവീകരണപദ്ധതിയില്‍ പഞ്ചായത്തിലെ റോഡുകളെ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.മുണ്ട്രക്കോട് നയ്യൂര്‍ റോഡ് തകര്‍ന്നുആനക്കര: മുണ്ട്രക്കോട് നയ്യൂര്‍ റോഡ് തകര്‍ന്നതോടെ യാത്ര ദുരിതമായി. കാല്‍ നടയാത്രയും ഇരു ചക്രവാഹനയാത്രയും ദുസ്സഹമായതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.മുണ്ട്രക്കോട് നിന്ന് തുടങ്ങി 300 മീറ്റര്‍ ദൂരം നേരത്തെ ടാറിങ് നടത്തിയിരുന്നു. ഈ ഭാഗത്ത് പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും റോഡിലെ തോടിന് സമീപത്ത് നിന്ന് നൂറ് മീറ്ററോളം ദൂരം പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്.മഴയില്‍ റോഡിലെ കുഴികളില്‍ മുഴുവന്‍ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്.പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡാണിത്. ദിനംപ്രതി ചെങ്കല്ലുമായി നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് റോഡിന്റെ തകര്‍ച്ച വേഗത്തിലാക്കി.നയ്യൂര്‍ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കുളള ഏക യാത്രമാര്‍ഗമാണിത്. ആനക്കര പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലൂടെ കടന്നു പോകുന്നതാണ് ഈ റോഡ്.