ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ അേഞ്ചക്കർ തരിശുനിലത്ത് കൃഷിയിറക്കുന്നു. പഞ്ചായത്തും കൃഷിഭവനും പനയറ പാടശേഖരസമിതിയും സംയുക്തമായാണ് പിച്ചകശ്ശേരി പാടശേഖരത്തിലെ അേഞ്ചക്കർ സ്ഥലം കൃഷിയുക്തമാക്കുന്നത്.35 വർഷങ്ങളായി കൃഷിയില്ലാതെ കിടന്ന പാടത്ത് പാടശേഖര സമിതിയും അഗ്രോ സർവിസ് സെന്ററും സംയുക്തമായി ഞാറുനട്ടത്. നെല്‍കൃഷി അന്യം നിന്നുപോയ പാടം ഇനി പച്ചപ്പണിഞ്ഞ് പൊൻതിളക്കമാകും.ജില്ല പഞ്ചായത്തംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്തു. ഞാറ്റുപാട്ടുകളുമായി പനയറ എല്‍.പി.എസിലെയും മുത്താന ആർ.കെ.എം യു.പി.എസിലെയും വിദ്യാർഥികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലീനിസ്, മെംബർമാരായ ജി.എസ്. സുനില്‍, അഭിരാജ്, കെ.ബി. മോഹൻലാല്‍, കൃഷി അസിസ്റ്റന്റ് പ്രേമവല്ലി, പഞ്ചായത്ത് കൃഷി ഓഫിസർ റോഷ്ന, പനയറ പാടശേഖര സമിതി സെക്രട്ടറി രാജീവ്, സ്കൂള്‍ അധ്യാപകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.