സംസ്ഥാനം മത്സ്യോല്‍പ്പാദനത്തിൻ്റെ കാര്യത്തില്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.മത്സ്യകൃഷിയുടെ കാര്യത്തില്‍ നാം നല്ല രീതിയിലാണ് ശ്രദ്ധ പുലര്‍ത്തുന്നതെങ്കിലും ഉല്‍പ്പാദനത്തില്‍ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സ്യകൃഷിയെയും കടലിലെ മത്സ്യസമ്ബത്തിനെയും കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, മത്സ്യസമ്ബത്ത് വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി.