അമീബിക് മസ്തിഷ്ക ജ്വരം : കേന്ദ്രസംഘം സന്ദര്‍ശിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ തോട്ടട സ്വദേശിനി ആയ 13 കാരി മരണപ്പെട്ടതിനെ തുടർന്ന് കേന്ദ്രസംഘം ജില്ലയില്‍ സന്ദർശനം നടത്തി.നാഷണല്‍ സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ കണ്‍സള്‍ട്ടൻ്റുമാരായ ഡോ. കെ രഘു, അനില രാജേന്ദ്രൻ എന്നിവർ ആണ് ജില്ലയില്‍ എത്തിയത്.ഡെപ്യൂട്ടി ഡിഎംഒ ഡോ കെ സി സച്ചിൻ കേന്ദ്ര സംഘവുമായി ചർച്ച നടത്തി. ചൂട് കാലാവസ്ഥയും ചൂട് നിറഞ്ഞ വെള്ളവും പൊതുവെ ഇഷ്ടപ്പെടുന്ന അമീബകള്‍ നിലവിലെ കാലാവസ്ഥയില്‍ പുറത്തുവരുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തണമെന്ന് സംഘം പറഞ്ഞു.മസ്തിഷ്ക ജ്വരം ബാധിച്ചു മരണമടഞ്ഞ കുട്ടിയുടെ വീട് സന്ദർശിച്ച സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *