സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോളറ ലക്ഷണങ്ങള്‍; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

ജില്ലയിലെ നെയ്യാറ്റിൻകരയില്‍ കോളറ സ്ഥിരീകരിച്ചതിനു പിന്നാലെ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങളുമായി ആരോഗ്യ വകുപ്പ്.ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയെങ്കിലും ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.അതിനിടെ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി സമാനമായ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോർട്ടുണ്ട്.21പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ളത്.സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *