ചൊവ്വാഴ്ച ഫ്രാൻസിനെതിരെ 2-1ന് വിജയിച്ച സ്പെയിൻ യുവേഫ യൂറോ 2024 ഫൈനലിലേക്ക് മുന്നേറി. മ്യൂണിക്ക് ഫുട്ബോള്‍ അരീനയില്‍ കൈലിയൻ എംബാപ്പെയുടെ അസിസ്റ്റില്‍ ഒമ്ബതാം മിനിറ്റില്‍ സ്‌പെയിനിനെതിരെ റാൻഡല്‍ കോലോ മുവാനിയുടെ ഹെഡർ ഫ്രാൻസിനെ 1-0ന് മുന്നിലെത്തിച്ചു.21-ാം മിനിറ്റില്‍ ലാമിൻ യമാല്‍ ഒരു ലോംഗ് റേഞ്ച് ഫിനിഷ് ചെയ്തപ്പോള്‍ സ്പെയിൻ സെമിയില്‍ സമനില പിടിച്ചു. 16 വയസും 362 ദിവസവും പ്രായമുള്ള യമല്‍ യൂറോപ്യൻ ചാമ്ബ്യൻഷിപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി.നാല് മിനിറ്റുകള്‍ക്ക് ശേഷം, ഡാനി ഒല്‍മോയുടെ ക്ലോസ് റേഞ്ച് ഫിനിഷില്‍ സ്പെയിൻകാർ ലീഡ് നേടി. നെതർലൻഡ്‌സ് ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെയാണ് സ്‌പെയിൻ നേരിടുക. ജൂലായ് 14 ന് ഒളിംപ്യാസ്റ്റേഡിയൻ ബെർലിൻ യൂറോ 2024 ഫൈനലിന് ആതിഥേയത്വം വഹിക്കും.