കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.കുട്ടിയെ ഐ.സി.യു.വില്‍ നിന്ന് ‌സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയില്‍ നിന്ന് എത്തിച്ചത് ഉള്‍പ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. പയ്യോളി പള്ളിക്കരയിലെ കുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.രോഗം സ്ഥിരീകരിക്കും മുൻപ് തന്നെ ഇതാകാം രോഗമെന്നു സംശയിച്ച്‌ പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു.20 ദിവസമാണ് രോഗത്തിന്‍റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്ബ്ള്‍ പരിശോധനക്ക് അയക്കും. ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *