പ്രധാനമന്ത്രിയെ വരവേല്‍ക്കാൻ ഭാരതമണ്ണിന്റെ ഗാനം ; ഓസ്ട്രിയയില്‍ അലയടിച്ച്‌ വന്ദേമാതരം

ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വന്ദേഭാരതം ആലപിച്ച്‌ സ്വാഗതം ചെയ്ത് ഓസ്ട്രിയൻ കലാകാരന്മാർ.വിയന്നയിലെ റിറ്റ്സ്- കാള്‍ട്ടണ്‍ ഹോട്ടലിലാണ് പ്രധാനമന്ത്രിയെ വന്ദേമാതരം ആലപിച്ച്‌ ഗായക സംഘം വരവേറ്റത്.ഗാനം ശ്രവിച്ചുകൊണ്ട് അഭിമാനത്തിന്റെയും ആദരവിന്റെയും തലയെടുപ്പോടെയാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ നിന്നത്. വലിയൊരു ഗായക സംഘമാണ് പ്രധാനമന്ത്രിക്കായും ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്കുമുള്ള സമർപ്പണാർത്ഥം വന്ദേമാതരം ആലപിച്ചത്.ഓർക്കസ്ട്രയുടെ മുന്നില്‍ ആദരവോടെ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 41 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഓസ്ട്രിയ ചാൻസലർ നെഹമെർ എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *