ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം.ലഖ്‌നൗആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്‌നറില്‍ ഇടിച്ചാണ് അപകടംലക്‌നൗ ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസും ടാങ്കറും പൂര്‍ണമായും തകര്‍ന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയില്‍ത്തന്നെയാണ് പുറത്തെടുത്തത്.