മഹാരാഷ്‌ട്രയില്‍ ഭൂചലനം . ഹിംഗോളിയില്‍ ബുധനാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 7.14 നാണ് ഭൂചലനം ഉണ്ടായത് . ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം ഹിംഗോളി ആയിരുന്നു.നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.