ചേലക്കരയില്‍ സ്കൂള്‍ വിദ്യാർഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്ബാമ്ബിനെ കണ്ടെത്തി. എല്‍.എഫ്. കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ ബാഗിലാണ് പാമ്ബിനെ കണ്ടെത്തിയത്.സ്കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്ബ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു.തിങ്കളാഴ്ച രാവിലെയാണ് സംഭവം.പിന്നീട് അധ്യാപകരെത്തി സ്കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്ബാമ്ബിനെ കണ്ടത്. വിദ്യാർഥിനിയുടെ, പാടത്തോടു ചേർന്നുള്ള വീട്ടില്‍നിന്ന് പാമ്ബ് കയറിയതാകാമെന്ന് കരുതുന്നു .