കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയനായ ജീവൻ വിവാഹിതനാകുന്നു. റിയ സൂസനാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
കരിക്ക് താരങ്ങളായ അർജുൻ രത്തനും അനു കെ. അനിയനുമാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കുടുംബത്തിലേക്ക് സ്വാഗതം,’ എന്ന അടിക്കുറിപ്പോടെയാണ് അർജുൻ ചിത്രങ്ങള്‍ പങ്കുവച്ചത്. ജീവനും ജീവന്‍റെ ജീവനും എന്നാണ് അനു കെ. അനിയൻ കുറിച്ചിരിക്കുന്നത്.
കരിക്ക് വെബ്സീരിസിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളിലൊരാളാണ് ജീവൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. വിവാഹത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.