പൈസ അടയ്ക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഷാരൂഖിന്റെ കാര്‍ പിടിച്ചെടുത്തു! നടന്റെ ജീവിതത്തെ പറ്റി ജൂഹി ചൗള

ബോളിവുഡ് സിനിമയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. ഇരുവരും ഒരുമിച്ച്‌ നായിക, നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം വലിയ വിജയമായിരുന്നു.

രാജു ബന്‍ ഗയാ ജെന്റില്‍മാന്‍, യെസ് ബോസ്, ഡാര്‍, ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ഇരുവരും ഒന്നിച്ചു.

ഇത് മാത്രമല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോലുള്ള സംരംഭങ്ങളിലെ ബിസിനസ് പങ്കാളികളുമായിരുന്നു. ഇരുവരുടെയും ബോളിവുഡ് കരിയറിന്റെ ആദ്യ നാളുകളില്‍ ഉടലെടുത്ത ഒരു ബന്ധം ഇപ്പോഴും തുടരുകയാണ്. ഈയടുത്ത് നടന്ന ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഇവന്റില്‍ ഷാരൂഖിനൊപ്പമുള്ള ചില ഓര്‍മ്മകള്‍ ജൂഹി പങ്കുവെച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കയറി മുംബൈയില്‍ വന്നിരുന്ന ഷാരൂഖിനെ കുറിച്ചും അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തെ പറ്റിയുമായിരുന്നു ജൂഹി സംസാരിച്ചത്.

‘സിനിമയുടെ സെറ്റില്‍ വച്ചാണ് ഞാന്‍ ഷാരൂ ഖിനെ ആദ്യമായി കാണുന്നത്. അന്നത്തെ അദ്ദേഹത്തെപ്പറ്റി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മുംബൈയില്‍ വീടില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് ഷാരൂഖ് വരുന്നത്. പുള്ളി എവിടെയാണ് താമസിച്ചിരുന്നതെന്ന കാര്യത്തിലും എനിക്ക് ഉറപ്പില്ല. അദ്ദേഹത്തിന് ഭക്ഷണം ഉണ്ടാക്കാന്‍ ആരുമില്ലായിരുന്നു. അവന്‍ യൂണിറ്റിനൊപ്പം ഭക്ഷണം കഴിക്കുകയാണ് ചെയ്തിരുന്നത്.

അക്കാലത്ത് ഷാരൂഖിന് ഒരു കാര്‍ ഉണ്ടായിരുന്നു. ഒരു കറുത്ത ജിപ്‌സി ആണ്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുള്ളതിനാല്‍ അന്നൊക്കെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം ജോലി ചെയ്തിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് തന്റെ കാറിന്റെ ഇഎംഐ അടയ്ക്കാനും കഴിഞ്ഞില്ല. അങ്ങനെ ആ കാറും നഷ്ടപ്പെട്ടു. കയ്യില്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് ഷാരൂഖ് എത്തുകയും ചെയ്തു.

കാര്‍ നഷ്ടപ്പെട്ട അന്ന് വളരെ നിരാശയോടെയാണ് അദ്ദേഹം സെറ്റിലേക്ക് വന്നത്. ഇക്കാര്യം ഓര്‍ത്ത് വിഷമിക്കേണ്ടെന്നും ഇനിയും ധാരാളം കാറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഷാരൂഖ് ഇപ്പോഴും അതൊക്കെ ഓര്‍ക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ നോക്കൂ, എവിടെയാണ് അദ്ദേഹം എത്തിനില്‍ക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാരില്‍ ഒരാളായി ഷാരൂഖ് ഇന്ന് മാറി. ഏകദേശം 6300 കോടി രൂപയുടെ ആസ്തിയുള്ള ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമതോ എത്തിയേക്കാം. എന്നാല്‍ ഷാരൂഖ് ഖാന്റെ തുടക്കം എളുപ്പമായിരുന്നില്ലെന്നും ജൂഹി പറയുന്നു.

ഇന്ന് ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ്. സാധാരണക്കാരനായ ഷാരൂഖ് ഖാന്‍ സിനിമയിലെത്തി കഷ്ടപ്പെട്ട് വളര്‍ന്നതിനെ പറ്റി പല കഥകളും പ്രചരിച്ചിട്ടുണ്ട്. എത്ര പ്രശസ്തിയിലെത്തിയാലും വന്ന വഴി മറക്കാത്ത അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ഷാരൂഖ്. സിനിമയ്ക്കും കരിയറിനുമൊപ്പം കുടുംബത്തെ കൂടി ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *