രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികം.
ആഗോളതലത്തില്‍ 18 വയസ്സില്‍ത്താഴെയുള്ളവരില്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ രണ്ട് ശതമാനമാണ്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു.
ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്, ഡല്‍ഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ, മുംബൈയിലെ ഇന്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര ദേശീയ പോഷകാഹാരസർവേയിലാണ് കണ്ടെത്തല്‍.
- 2016-18 കാലയളവില്‍ അഞ്ചിനും 19 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 24,690 കുട്ടികളില്‍ നിരീക്ഷണം നടത്തി. ഇതില്‍ 57.3 ശതമാനം പേർ ഗ്രാമീണമേഖലയില്‍
- വൃക്കകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് 5-19 പ്രായപരിധിയിലുള്ള കുട്ടികളുടെ രക്തസാംപിള്‍ ശേഖരിച്ച് ഗ്ലോമറുലാർ ഫില്‍ട്രേഷൻ നിരക്ക് കണ്ടെത്തി
- വൃക്കരോഗങ്ങള്‍ നേരിടുന്നവരില്‍ അധികവും ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍
- ഭക്ഷണക്രമം, രക്ഷിതാക്കളുടെ വിദ്യാഭ്യാസം, സാമൂഹികപശ്ചാത്തലം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
- ആരോഗ്യവിഷയങ്ങളിലെ സാക്ഷരതക്കുറവ്, ആരോഗ്യസേവനങ്ങളുടെ ലഭ്യതയില്ലായ്മ, ചികിത്സതേടുന്നതിനുള്ള വിമുഖത എന്നിവയും കാരണമാകുന്നു.
- മലിനജല-കീടനാശിനി ഉപയോഗം. പോഷകാഹാരക്കുറവ്, പുകവലിക്കാരായ കുടുംബാംഗങ്ങള്‍ തുടങ്ങിയവയും വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു.
കേരളത്തിലും രാജസ്ഥാനിലും പ്രശ്നങ്ങളില്ല
കേരളത്തിലും രാജസ്ഥാനിലും വൃക്കസംബന്ധമായ അസാധാരണ പ്രശ്നങ്ങളില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍, സിക്കിം, അസം, മണിപ്പുർ, മിസോറം എന്നിവിടങ്ങളിലാണ് വൃക്കരോഗം കൂടുതലുള്ളത്. പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 33.4 ശതമാനവും സമ്ബന്നരായ കുടുംബത്തില്‍നിന്നുള്ള 33.9 ശതമാനവും കുട്ടികള്‍ സർവേയുടെ ഭാഗമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതല്‍ വൃക്കരോഗങ്ങള്‍.
സംസ്ഥാനങ്ങളുടെ കണക്കുകള്‍ (ശതമാനത്തില്‍)
- കേരളം (0.0)
- തമിഴ്നാട് (0.1)
- കർണാടകം (0.1)
- ആന്ധ്രാപ്രദേശ് (29.6)
- ഗോവ (0.9)
- തെലങ്കാന (19.8)
- മഹാരാഷ്ട്ര (1.7)
- മധ്യപ്രദേശ് (1.4)
- ഛത്തീസ്ഗഢ് (0.1)
- ഝാർഖണ്ഡ് (8.1)ഒഡിഷ (0.5)
- പശ്ചിമബംഗാള്‍ (19.2)
- ബിഹാർ (1.8)
- ഉത്തർപ്രദേശ് (4.4)
- രാജസ്ഥാൻ (0.0)
- ഹരിയാണ (0.5)
- ഡല്‍ഹി (2.1)
- പഞ്ചാബ് (0.5)
- ഹിമാചല്‍പ്രദേശ് (0.4)
- ഉത്തരാഖണ്ഡ് (0.2)
- ജമ്മു-കശ്മീർ (1.0)
- സിക്കിം (18.7)
- അസം (16.5)
- മേഘാലയ (0.4)
- അരുണാചല്‍ പ്രദേശ് (0.5)
- ത്രിപുര (7.4)
- മിസോറം (15.1)
- മണിപ്പുർ (13.3)
- നാഗാലാൻഡ് (6.2)