മുടി വളർത്തുന്നതിനായി പലവിധത്തിലുള്ള മാർഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഈ വഴി ഒന്ന് ട്രൈ ചെയ്തു നോക്കൂ.
തേങ്ങാപ്പാല്‍ ആണ് മുടി വളർച്ചയ്‌ക്കായി ഉപയോഗിക്കുന്നത്.ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാല്‍ തേങ്ങാപ്പാല്‍ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം തേങ്ങാപാല്‍ മുടിയില്‍ തേക്കുന്നത് കണ്ടീഷണർ ഉപയോഗിക്കുന്നതിന്റെ ഫലം നല്‍കും. മുടി വളർത്തുന്നതിന് എങ്ങനെയാണ് തേങ്ങാപ്പാല്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇതിനായി ഒരു പാത്രത്തില്‍ കുറച്ച് തേങ്ങാപാല്‍ പിഴിഞ്ഞെടുക്കണം. പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക.
ഇങ്ങനെ ചൂടാക്കിയെടുത്ത ശേഷം 15 മിനിറ്റ് നേരം ഇത് തലയോട്ടിയില്‍ മസാജ് ചെയ്യണം. 45 മിനിറ്റിന് ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയില്‍ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടി വളർച്ചയ്‌ക്ക് വളരെ നല്ലതാണ്. ഇനി മുടി വളർച്ചയ്‌ക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കേണ്ട മറ്റൊരു രീതി നോക്കാം. ഇതിനായി ഒരു പാത്രത്തില്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കുക.
ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കട്ട തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്ബു രൂപത്തില്‍ ആക്കുക. കുഴമ്ബ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.