യു എ ഇയുടെ ചരക്ക്, സേവന വ്യാപാരം 4.61 ട്രില്യണ്‍ ദിര്‍ഹത്തിലെത്തി

യു എ ഇയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം കഴിഞ്ഞ വര്‍ഷം 4.61 ട്രില്യണ്‍ ദിര്‍ഹ(1.258 ട്രില്യണ്‍ ഡോളര്‍)ത്തിലെത്തിയെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ (ഡബ്ല്യു ടി ഒ) കണക്കുകള്‍ വ്യക്തമാക്കി.

ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനം ഇടിഞ്ഞു. 488 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുമായി യു എ ഇ ആഗോളതലത്തില്‍ 14-ാം സ്ഥാനത്താണ്.

അതേസമയം, ഇറക്കുമതി ഏഴ് ശതമാനം ഉയര്‍ന്ന് 449 ബില്യണ്‍ ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ 16-ാമത്തെ ഇറക്കുമതി രാജ്യമാണ് യു എ ഇ. യു എ ഇയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ആഗോള വിഹിതത്തിന്റെ യഥാക്രമം 2.1 ശതമാനവും 1.9 ശതമാനവുമാണ്. എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ചരക്കുകളുടെ വിലയിടിവ് കാരണം മിക്ക സമ്ബദ്വ്യവസ്ഥകളിലും ചരക്ക് ഇറക്കുമതി കുറഞ്ഞു.

യു എ ഇ (ഏഴ് ശതമാനം), റഷ്യ (പത്ത് ശതമാനം), സഊദി അറേബ്യ (11 ശതമാനം) എന്നിവങ്ങനെ വര്‍ധനവുണ്ടാക്കി. ഡബ്ല്യു ടി ഒ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിജിറ്റലായി വിതരണം ചെയ്ത സേവനങ്ങളില്‍ ആഗോളതലത്തില്‍ 20-ാം സ്ഥാനത്താണ് യുഎഇ.

ഇന്ത്യ, ജോര്‍ജിയ, ദക്ഷിണ കൊറിയ, ഇസ്‌റാഈല്‍ തുടങ്ങിയ നിരവധി രാജ്യങ്ങളുമായി യു എ ഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍ (സെപ) ഒപ്പുവച്ചത് വ്യാപാര വാണിജ്യ സേവന മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കി. 2024ല്‍ ലോക ചരക്ക് വ്യാപാര അളവ് 2.6 ശതമാനവും 2025ല്‍ 3.3 ശതമാനവും വളരുമെന്നും ഡബ്ല്യു ടി ഒ പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *