ലിവർപൂളിന്റെ സ്പാനിഷ് സൂപ്പർതാരം തിയാഗോ അല്‍കാന്ററ വിരമിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന 33 കാരൻ ആരോഗ്യ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ബൂട്ടഴിക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി ലിവർപൂളിന് വേണ്ടി പന്ത് തട്ടിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. സ്പാനിഷ് വമ്ബന്മാരായ ബാഴ്സലോണയിലൂടെ പ്രഫഷണല്‍ ഫുട്ബാള്‍ കരിയർ ആരംഭിച്ച തിയാഗോ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും പന്തുതട്ടിയിട്ടുണ്ട്.
ലിവർപൂളിനൊപ്പം ഒരു കമ്യൂണിറ്റി ഷീല്‍ഡും ഒരു എഫ്.എ കപ്പും നേടിയ താരം ബയേണിനൊപ്പം ജർമൻ കപ്പും ബുണ്ടസ് ലീഗയും ചാമ്ബ്യൻസ് ലീഗും ഉള്‍പ്പെടെ 15 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2011 മുതല്‍ 2021 വരെ സ്പെയിൻ ദേശീയ സീനിയർ ടീമിന്റെ ഭാഗമായിരുന്ന താരം 46 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.