ബിഹാറില്‍ പരീക്ഷാ തട്ടിപ്പ് നടത്തിയ 12 പേരെ അറസ്റ്റ് ചെയ്തു. സെൻട്രല്‍ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയവരെയാണ് പിടികൂടിയത്.
ദർബംഗ ജില്ലയിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതിയവരാണ് പിടിയിലായത്.
പിടിയിലായവരില്‍ 10 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. തട്ടിപ്പിന് പിന്നില്‍ വൻ സംഘമുണ്ടെന്നാണ് നിഗമനം. ബയോമെട്രിക് പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.